ചമ്പാട് (www.panoornews.in)റിട്ട. സൈനികൻ ചമ്പാട് അരയാക്കൂലിലെ പ്രമാണ്ടിയിൽ പ്രകാശൻ അന്തരിച്ചു. റീത്തയാണ് ഭാര്യ. പ്രത്യുഷ് മകനാണ്. ദീർഘകാലത്തെ സൈനിക ജീവിതത്തിന് ശേഷം പൊതു കാര്യങ്ങളിൽ സജീവമായിരുന്നു.
യുവദീപ്തി - ലക്ഷം വീട് റോഡിൻ്റെ ശോചനാസ്ഥയിൽ നൂറോളം പേരുടെ ഒപ്പ് ശേഖരണം ഒറ്റക്ക് നടത്തി അധികൃതർക്ക് നിവേദനം നൽകിയിരുന്നു.


വിമുക്തഭടന്മാരുടെ സംഘടനാ പ്രതിനിധിയായിരുന്നു. ഇല്ലോൾ വേട്ടക്കൊരുമകൻ ക്ഷേത്രം ട്രസ്റ്റി, നാലുപുരക്കൽ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തന കമ്മിറ്റി അംഗം എന്നിങ്ങനെ ക്ഷേത്രകാര്യങ്ങളിലും സജീവമായിരുന്നു.
Prakashan passed away at Pramandi in Arayakul
